The audio version of Malayalam Short Story Nainaan By Joy Isaac: Story No. 2 - Swapnam
സ്വപ്നം
നിദ്രയെ സ്വാഗതം ചെയ്യാൻ തലയ്ക്കു മുകളിൽ കറങ്ങുന്ന പങ്കയിലേക്കുനോക്കി നൈനാൻ കിടന്നു. നിദ്ര തന്നെവിട്ട് വഴിമാറിപ്പോയോ എന്ന സന്ദേഹം മനസ്സിൽ ഇടയ്ക്കിടെ മുളപൊട്ടുന്നുമുണ്ടായിരുന്നു.
അതിനിടയിൽ നയനാന്റെ മനസ് ആഴിയുടെ ആഴങ്ങളിലേക്ക് ഊഴിയിടുവാനും ആകാശത്തിന്റെ അനന്തതയിലേക്ക് പറക്കുവാനും ഉള്ള വ്യഗ്രതയിൽ ആഴങ്ങൾ തേടി അലഞ്ഞു.
അയാൾതന്നെ അറിയാതെ ഭാവനാ ലോകത്തുനിന്നും പടികൾ ഇറങ്ങിയ നൈനാനെ നിദ്ര സാവധാനം പുണർന്നു. നിദ്രയിൽ സ്വപ്നങ്ങൾ സാധാരണമായിരുന്നു. ആസാദാരണങ്ങളായവ സംഭവിക്കണമെന്ന് അയാൾ സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിരുന്നില്ല.
എങ്കിലും അസ്തിത്വത്തിന്റെ ഇച്ഛയിൽ സ്വപ്നങ്ങൾ പോലും അനുഭവങ്ങളായി. നൈനാൻ കടലിന്റെ അനന്തതയിൽ കണ്ണും നട്ടുകൊണ്ടിരുന്നു. അനന്തതയിൽ നിന്നുള്ള ആരവത്തിന്റെ അകമ്പടിയോടെ കടൽ ഓടി അടുത്തികൊണ്ടിരുന്നു.
അതിശക്തമായ കാറ്റ് വീശിയടിച്ചു. തന്റെ കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്നതായി നൈനാന് തോന്നി.
പിന്നെ ഒന്നും ആലോചിച്ചില്ല. കാറ്റിനെതിരെ തിരകൾകേതിരെ കടലിലേക്ക് അവൻ ഓടിയിറങ്ങി. തിരമാലകളുടെ മുകളിലൂടെ കാറ്റിനെതിരെ വായുവേഗത്തിൽ അവൻ മുന്നോട്ടു കുതിച്ചു.
കാറ്റിന്റെ ഹുങ്കാരം നിലച്ചപ്പോഴും അനന്തതയിൽ ഓടിമറയുന്ന തന്നെ നോക്കി കടൽക്കരയിൽ നൈനാൻ നില്പുണ്ടായിരുന്നു...........
No comments:
Post a Comment