The audio version of Malayalam Short Story Nainaan By Joy Isaac: Story No. 3 - Sanyasam
സന്യാസം
പ്രഭാതത്തിൽ കണ്ണുതുറന്ന് എഴുനേറ്റപ്പോൾ നയനന്റെ മനസിന്റെ കോണുകളിൽ രാത്രിയിലെ സ്വപ്നം ഒളിഞ്ഞു നോക്കികൊണ്ടിരുന്നു.
സ്വപ്നത്തിന്റെ അർഥം ഗ്രഹിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നതിനിടയിലാണ് യാദ്ര്ശ്ചികമായി അവൻ കണ്ണാടിയുടെ മുൻപിൽ ചെന്ന്
നിന്നത്.
കണ്ണാടിയിൽ നോക്കിയ നൈനാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതെ തനിക്ക് എന്തൊക്കയോ
മാറ്റം സംഭവിച്ചിരിക്കുന്നു.
ഇത് ഇന്നലെ ഉറങ്ങാൻ കിടന്ന തൻ അല്ല. സ്വപ്നത്തിൽ കടലിന്റെ അനന്തതയിൽ മറഞ്ഞിട്ട് തന്റെ പുറകിൽ നിന്നെ ഓടിയടുത്ത അതേ രൂപം.
“എന്തൊരു മാറ്റം. സ്വപനത്തിൽ കണ്ടതുപോലെയൊക്കെ സംഭവിക്കുമോ”? നൈനാന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു.
നൈനാൻ മുറിയിൽനിന്നും സാവധാനം
പുറത്തേക്കിറങ്ങി നടന്നു. വീട്ടുകാരും നാട്ടുകാരും തന്നെ അന്യനെ പോലെ സൂക്ഷിച്ചു നോക്കുന്നു.
നൈനാന് ഒരു കാര്യം മനസിലായി. തന്നെ അവർക്ക് മനസിലായിട്ടില്ല. ഇനി മനസിലാക്കുകയും ഇല്ല.
അതിനാൽ ഇവിടെ നിന്നിട്ടു കാര്യമില്ല. നൈനാൻ വീടും നാടും വിട്ട് അവസാനമില്ലാത്ത വഴികൾ തേടി യാത്രയായി.
മഞ്ഞിലും മഴയിലും വെയിലിലും
കുടചൂടാതെ നഗ്ന പാദനായി മരുഭൂമികളും കൊടുമുടികളും താണ്ടി തന്നെ മനസിലാകുന്നവരെ തേടി നൈനാൻ ദേശങ്ങൾ താണ്ടി. പക്ഷെ നൈനാൻ എല്ലാവര്ക്കും ഒരു അപരിചിതൻ മാത്രമായിരുന്നു.
പല ദേശങ്ങളിലൂടെ പല ജനതകളെയും താണ്ടി നൈനാൻ യാത്ര തുടർന്ന്.
കാണുന്നവരെല്ലാം അയാളെ സൂക്ഷിച്ചു നോക്കി. ആരും അയാളോട് ഒന്നും ചോദിക്കുകയോ പറയുകയോ
ചെയ്തില്ല. അതിനാൽ നൈനാനും ആരോടും ഒന്നും പറഞ്ഞില്ല.
ഒരുദിവസം കുറെ ദൂരങ്ങൾ താണ്ടിയതിനു ശേഷം യാത്രചെയ്തു
ക്ഷീണിച്ച നൈനാൻ ഒരു മരച്ചുവട്ടിൽ ഇരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ ഒരു വിചിത്ര വേഷധാരി
അതുവഴി വന്നു. നൈനാൻ ഇരുന്ന മരച്ചുവട്ടിൽ വിശ്രമത്തിനായി ഇരുന്നു.
No comments:
Post a Comment